കുമിളിയില്‍ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ പനി; വീട്ടിലേയ്ക്ക് വിളിച്ച് സംസാരിച്ചതിനു പിന്നാലെ പോലീസുകാരന്‍ ജീവനൊടുക്കി

കിളിമാനൂര്‍: പനി ബാധിച്ച പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കുമിളിയില്‍നിന്നു ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം പോലീസുകാരനായ പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ താമസിക്കുന്ന കൊല്ലം മുഖത്തല സ്വദേശി വിനോദ് കുമാറിനെ(38)യാണ് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബവീട്ടിലായിരുന്നു. പനിയുണ്ടായിരുന്ന വിനോദ് കുമാര്‍ അവിടേക്കു പോകുവാന്‍ തയ്യാറായില്ല. രാവിലെ ഒമ്പതുവരെ ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.

Exit mobile version