കൊവിഡ് 19; സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 12,740 ആളുകള്‍ ; ഏറ്റവും കൂടുതല്‍ പേര്‍ കോഴിക്കോട്

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയില്‍. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് 3,229 പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത്. അതെസമയം കോഴിക്കോട് ജില്ലയില്‍ കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇവിടെ ഇത്രയും
ആളുകളെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്.

തൃശ്ശൂരില്‍ 2,041 പേരാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ടയില്‍ 1,756 പേരും, തിരുവനന്തപുരത്ത് 661 പേരും നിരീക്ഷണത്തിലുണ്ട്. കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ആകെ 12,740 പേര്‍ നിരീക്ഷണത്തിലുണ്ട്.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. ഇന്നലെ മലപ്പുറത്തും കാസര്‍കോടുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Exit mobile version