കൊട്ടിയൂരില്‍ ആംബുലന്‍സ് ഡ്രൈവറുടെ വീടിന് നേരേ കല്ലേറ്

കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ആംബുലന്‍സ് ഡ്രൈവറുടെ വീടിന് നേരേ കല്ലേറ്. കൊട്ടിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവറായ ബെസ്റ്റിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വീടിന്റെ ജനാലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ബൈക്കിലെത്തിയ സംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്ത് വന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവ സമയത്ത് ബെസ്റ്റിന്റെ അമ്മയും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

അതേസമയം ആംബുലന്‍സ് ഡ്രൈവറുടെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ കേരള സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്‌ളോയിസ് യൂണിയന്‍ പ്രതിഷേധിച്ചു. ആക്രമണം നടത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി വേണമെന്ന് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version