കൊവിഡ് 19: നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തു

കോഴിക്കോട്: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ അങ്ങാടിയിലെത്തിയ രണ്ട് ഗള്‍ഫ് മലയാളികള്‍ക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. ഇവര്‍ സൗദി, ഖത്തര്‍ എന്ന വിടങ്ങളില്‍ നിന്ന് രണ്ടാഴ്ചയ്ക്കിടെ എത്തിയവരാണ്.

സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊവിഡ് 19 വൈറസ് ബാധയെ സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ച വ്യാധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രോഗ ബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും ഇതില്‍ വ്യവസ്ഥയുണ്ട്. ഇത് പ്രകാരമാണ് നടപടി.

കൂടാതെ, രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും സാധിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റം വരെ ചുമത്താം. രോഗാണു സാന്നിധ്യമുള്ള താത്കാലിക കെട്ടിടങ്ങള്‍ പൊളിക്കാം. രോഗ ബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്. 50 പേരിലേറെ കൂട്ടം കൂടി നില്ക്കുന്നത് കര്ശനമായി നിരോധിക്കാം.

Exit mobile version