കൊവിഡ് 19; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഒരു മാസത്തെ സാവകാശമാണ് നല്‍കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതിലാണ് കുറവുണ്ടായിരിക്കുന്നത്. ഇത് സ്വകാര്യ ബസുകളുടെയും കെഎസ്ആര്‍ടിസിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ഒന്നര കോടിയോളം രൂപയുടെ കുറവ് വരുമാനത്തിലുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു.

കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കോര്‍പറേഷന്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version