കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഡോക്ടറെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു; ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍; സംഭവം തൃശ്ശൂരില്‍

തൃശൂര്‍: കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഡോക്ടറെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടെന്ന് പരാതി. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. തൃശ്ശൂരിലാണ് ഡോക്ടര്‍ക്കെതിരെ അതിക്രമം നടന്നത്.

സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്നവരാണ് കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഡോക്ടറെ പൂട്ടിയിട്ടത്. തുടര്‍ന്ന് ഡോക്ടറെ പൂട്ടിയിട്ട മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.

തുടര്‍ന്ന് മുണ്ടൂപാലത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ നടപടി.

Exit mobile version