ശബരിമല ; തീര്‍ത്ഥാടകരെ തിരിച്ചറിയാനായി ടാഗ്

ഇതിനായി ദേവസ്വം ബോര്‍ഡില്‍നിന്ന് 1.25 കോടി രൂപ നല്‍കാനാണ് ആലോചന

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ തിരിച്ചറിയാനായി ടാഗ് നല്‍കാന്‍ ആലോചന. ഇതുവഴി തീര്‍ത്ഥാടകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. നിലവില്‍ കെഎസ്ആര്‍ടിസി ബസില്‍ നിലയ്ക്കല്‍ എത്തുന്ന തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ കൂടെ ടാഗ് കൂടി നല്‍കാനാണ് ആലോചന.

നടന്നു വരുന്നവര്‍ക്ക് മലകയറുംമുമ്പ് ടാഗ് നല്‍കിയാല്‍ മതി. ഇതുവഴി തീര്‍ത്ഥാടകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പോലീസ് പറയുന്നത്.

ഇതിനായി ദേവസ്വം ബോര്‍ഡില്‍നിന്ന് 1.25 കോടി രൂപ നല്‍കാനാണ് ആലോചന. എന്നാല്‍ സുരക്ഷാ ആവശ്യത്തിന് ബോര്‍ഡ് പണം മുടക്കുകയാണെങ്കില്‍ ഹൈക്കോടതി അനുമതി ആവശ്യമാണ്. അതേസമയം നിലവില്‍ കുട്ടികളെ തിരിച്ചറിയാനായി മലകയറുംമുമ്പ് കൈയില്‍ ടാഗ് ചെയ്യുന്നുണ്ട്.

Exit mobile version