കര്‍ണാടകയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൃശ്ശൂരില്‍ ഐസൊലേഷനില്‍!

തൃശ്ശൂര്‍: കര്‍ണാടകയില്‍ കൊറോണ തബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശ്ശൂരിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് വൈറസ് ബാധിച്ചയാളെ പരിചരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അയാള്‍ മരണപ്പെട്ടിരുന്നു. ആ സംഘത്തില്‍ പരിചരണത്തിനായി 11 വിദ്യാര്‍ത്ഥിനികളാണ് ഉണ്ടായിരുന്നത്.

ഇവര്‍ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. രണ്ട് പേര്‍ പാലക്കാടും ഇറങ്ങി. ഇതിലൊരാള്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, കൊവിഡ് ബാധ സംശയിച്ച് ചികിത്സയിലുണ്ടായിരുന്നവരില്‍ ശനിയാഴ്ച ലഭിച്ച 25 പേരുടെ ഫലവും നെഗറ്റീവ് ആണ്.

23 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. 1822 പേരാണ് ആകെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60 പേര്‍ വിവിധ ആശുപത്രികളിലുണ്ട്. 24-പേരെ ആശുപത്രികളില്‍ നിന്ന് വിട്ടയ്ക്കുകയും ചെയ്തു.

Exit mobile version