ശബരിമല സുരക്ഷ: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം; നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ് മഞ്ജുനാഥ്

തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയ്യാറായി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സുരക്ഷാ മേല്‍നോട്ട ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരിക്കും. ഐജി വിജയ് സാക്കറെയ്ക്ക് പകരമായിരിക്കും ഇത്.

പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചുമതല ഐജി അശോക് യാദവിനായിരിക്കും. നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐജി മനോജ് എബ്രാമിന് പകരമാണിത്. പുതിയ സുരക്ഷ ക്രമീകരണങ്ങള്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും.

ഐജിമാര്‍ക്കൊപ്പം എസ്പിമാര്‍ക്കും മാറ്റമുണ്ട്. സന്നിധാനത്ത് നിന്ന് എസ്പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും പമ്പയില്‍ ഹരിശങ്കറിന് പകരം കാളീശ്വര്‍ രാജ് മഹേഷ് കുമാര്‍, നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ് മഞ്ജുനാഥ് എന്നിവര്‍ ചുമതല വഹിക്കും.

Exit mobile version