സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടില്ല; വാര്‍ത്ത നിഷേധിച്ച് എംഡി; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന വാര്‍ത്ത നിഷേധിച്ച് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍. വാര്‍ത്ത വ്യാജമാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി അറിയിച്ചു.

മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. അത്തരത്തില്‍ ഒരു നിര്‌ദേശവും നല്‍കിയിട്ടില്ല. നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി ഭാഗത്തെ ചില ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് അടച്ചിട്ടിരിക്കുന്നതെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. നിരവധി പേരാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. അതെസമയം ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഔട്ട്‌ലൈറ്റുകളിലേക്ക് നിയന്ത്രിക്കാനാവാത്ത വിധം ആളുകള്‍ എത്തുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

Exit mobile version