കുത്തനെ ഇടിഞ്ഞ് കോഴി വില; കിലോയ്ക്ക് 59 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരു കിലോ ഇറച്ചിക്ക് വില 59 രൂപയായി . സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാലത്തിലാണ് കോഴിയിറച്ചിയുടെ വില കുത്തനെ ഇടിയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഉല്‍പാദനം വര്‍ധിച്ചതോടെ വന്‍ തോതില്‍ കോഴിയിറച്ചി കേരളത്തിലേക്ക് എത്തുന്നതും വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. കൂടാതെ ചൂട് കാലമായതും, നോമ്പ് കാലമായതും വിലയിടിവിന് കാരണമായി. വിലയിടിച്ചില്‍ തുടര്‍ന്നാല്‍ ഉല്‍പാദന ചെലവ് പോലും കോഴി കര്‍ഷകര്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകും.

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ പനി പടരാന്‍ സാധ്യതയുളള പ്രദേശങ്ങളിലെ പക്ഷികളെ എല്ലാം നശിപ്പിക്കും. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Exit mobile version