കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ചകള്‍; 35 ലക്ഷം മോഷണം പോയി; ഞെട്ടല്‍ മാറാതെ ജനങ്ങള്‍

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നു.

കൊരട്ടി: വീണ്ടും സംസ്ഥാനത്തെ ഞെട്ടിച്ച് രണ്ട് വന്‍ എടിഎം കവര്‍ച്ചകള്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും എസ്ബിഐയുടെയും എടിഎമ്മുകളില്‍ നിന്നും മോഷണം പോയത് 35 ലക്ഷം രൂപ.

കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീന്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് പത്ത് ലക്ഷം രൂപ കവര്‍ന്നത്.

കൊച്ചിയില്‍ തൃപ്പൂണിത്തുറ ഇരുമ്പനം എസ്ബിഐ എടിഎമ്മിലാണ് മോഷണം നടന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version