ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് വീണ്ടും ഭൂചലനം

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്താണ് ഭൂചലനമുണ്ടായത്. രാത്രി 7.43ഓടെയാണ് ഭൂചലനമുണ്ടായത്. തീവ്രത വിലയിരുത്തി വരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇടുക്കിയില്‍ ഭൂചലനം ഉണ്ടാകുന്നത്. വ്യാഴാഴ്ച രാത്രിയും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version