‘എല്ലാവര്‍ക്കും കാണാനാകട്ടെ’…സിസ്റ്റര്‍ ബിയാട്രീസ് യാത്രയായത് ഇരുട്ടില്‍ നിറഞ്ഞ രണ്ടുപേരുടെ ജീവിതത്തിലേക്ക് വെളിച്ചം വിതറിക്കൊണ്ട് ! കര്‍ത്താവിന്റെ ഈ മണവാട്ടിയുടെ കണ്ണുകള്‍ ഇനിയും ഭൂമിയിലെ സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കും…

'എല്ലാവര്‍ക്കും കാണാനാവട്ടെ' എന്ന മുദ്രാവാക്യവുമായി ദേശീയതലത്തില്‍ സംഘടിപ്പിച്ചുവരുന്ന നേത്രദാന പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായാണ് സിസ്റ്ററുടെ കണ്ണുകള്‍ ദാനംചെയ്തത്

കല്പറ്റ: സിസ്റ്റര്‍ ബിയാട്രീസ് തലച്ചിറയുടെ കണ്ണുകള്‍ ദാനം ചെയ്തു. അന്തരിച്ച സിസ്റ്ററുടെ നേത്രപടലം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രബാങ്കില്‍ എത്തിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് വിഷന്‍ എന്ന ദേശീയ സംഘടനയുടെ നേതൃത്വത്തില്‍ ‘എല്ലാവര്‍ക്കും കാണാനാവട്ടെ’ എന്ന മുദ്രാവാക്യവുമായി ദേശീയതലത്തില്‍ സംഘടിപ്പിച്ചുവരുന്ന നേത്രദാന പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായാണ് സിസ്റ്ററുടെ കണ്ണുകള്‍ ദാനംചെയ്തത്.

അധ്യാപികയായി വിരമിച്ച സിസ്റ്റര്‍, ബിയാട്രീസ് മേപ്പാടിയിലെ ഗേള്‍സ് ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തുവരികയായിരുന്നു. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസസഭാംഗമായ സിസ്റ്റര്‍ ബീയാട്രീസ് കോഴിക്കോട് ആസ്ഥാനമായ കേരളാ പ്രോവിന്‍സ് അംഗമാണ്.

തങ്ങളുടെ മരണശേഷം കണ്ണ് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നേത്രദാന പത്രത്തില്‍ ഒപ്പുവെച്ചു നല്‍കിയാല്‍ തുടര്‍നടപടികള്‍ പ്രോജക്ട് വിഷന്റെ പ്രവര്‍ത്തകര്‍ ഏറ്റെടുക്കും. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ കണ്ണ് ദാനം ചെയ്യാനായി ബന്ധുക്കള്‍ക്ക് 6235002244 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കാം.

Exit mobile version