24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി കോഴിക്കോട് റെയില്‍വേ പോലീസിന്‍റെ പിടിയില്‍

കോഴിക്കോട്: 24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി കോഴിക്കോട് പിടിയില്‍. കോഴിക്കോട് റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്നാണ് ധാന്‍പുര്‍ സ്വദേശി സയാഗി(40)യെ പിടികൂടിയത്. ബുധനാഴ്ച രാവിലെ ഒമ്പതരയോട് കൂടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സയാഗി പിടിയിലായത്.

അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കി പ്രത്യേകം തയ്യാറാക്കിയ തുണിസഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം. പേരാമ്പ്രയില്‍ സ്വര്‍ണ്ണ പണിക്കാരനായ പരശുവെന്നയാളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങി മംഗലാപുരത്ത് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് സയാഗിയെന്നാണ് പോലീസ് പറയുന്നത്.

Exit mobile version