കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ഏപ്രില്‍ മാസത്തില്‍ നടക്കാനിടയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ നടക്കാനിടയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏത് സമയത്ത് ഉപതെരഞ്ഞെടുപ്പ് വന്നാലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത ഇല്ല .അതുകൊണ്ടാണ് ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. അന്തിമ തീരുമാനം പറയേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്. ഏത് സമയത്ത് ഉപതെരഞ്ഞെടുപ്പ് വന്നാലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണ സജ്ജമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് കുട്ടനാട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ പ്രാധാന്യമാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും കല്‍പ്പിക്കുന്നത്.

Exit mobile version