‘നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും, അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു’ : മാത്യു ടി തോമസ്

പൂര്‍ണ സംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും മാത്യു ടി തോമസ്. മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം വലതുപക്ഷത്തേക്ക് പോകില്ല, ഇടതുപക്ഷത്തിനൊപ്പമാണ്, സോഷ്യലിസ്റ്റ് ആശയമുള്ളവരുടെ സ്വാഭാവിക സ്ഥാനമെന്ന് മാത്യു ടി തോമസ് പറഞ്ഞു. ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു, സ്ഥാനമാനങ്ങളോട് ഭ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂര്‍ണ സംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version