‘മുപ്പത് വര്‍ഷം എന്നോടൊപ്പം ജീവിച്ച ഭാര്യക്ക് ഞാന്‍ എന്തു പകരം നല്‍കിയെന്ന് ഈ ദിവസം ഓര്‍ത്തുപോകുന്നു… കള്ളക്കേസില്‍ കുടുക്കി, കള്ള കഥകള്‍ പ്രചരിപ്പിച്ചു, ഇന്നും ചോദ്യം ചെയ്യല്‍ നടന്നു…’; വികാരധീനനായി മാത്യു ടി തോമസ്

വീട്ടുജോലിക്കാരിയെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു എന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍

തിരുവനന്തപുരം: ഇന്നലെയാണ് മത്യു ടി തോമസ് രാജിക്കത്ത് കൈമാറിയത്. തൊട്ടുപിന്നലെ അദ്ദഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ഭാര്യ അച്ചാമ്മയെ എസ്‌ഐ റാങ്കിലുളള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വീട്ടുജോലിക്കാരിയെ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചു എന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ സമയം മാത്യു ടി തോമസ് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിയുക്ത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ചയിലായിരുന്നു.

ഇതിനുശേഷം മാത്യു ടി തോമസിന് ഇന്നലെ വൈകിട്ട് മസ്‌ക്കറ്റ് ഹോട്ടലില്‍ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, ജലനിധി എന്നീ വകുപ്പുകളിലെ എന്‍ജിനീയര്‍മാരുടെ സംഘടനകള്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഇതില്‍ മാത്യു ടി തോമസിന്റെ ഭാര്യയെയും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പളുമായ പ്രൊഫ: അച്ചാമ്മയേയും പങ്കെടുത്തിരുന്നു.

”മുപ്പതു മാസമേ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ; ഞങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത കാലമാണീ മുപ്പത് മാസങ്ങള്‍..” എഞ്ചിനീയര്‍മാരില്‍ ഒരാള്‍ പ്രസംഗിച്ചു. ഇതിന് മറുപടിയായി  മാത്യു ടി തോമസ് പറഞ്ഞതിങ്ങനെ ‘നിങ്ങള്‍ പറഞ്ഞത് ശരിതന്നെ,മുപ്പത് മാസം ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു; പക്ഷെ മുപ്പത് വര്‍ഷം എന്നോടൊപ്പം ജീവിച്ച ഭാര്യക്ക് ഞാന്‍ എന്തു പകരം നല്‍കിയെന്ന് ഈ ദിവസം ഓര്‍ത്തുപോകുന്നു. കള്ളക്കേസില്‍ കുടുക്കി, കള്ള കഥകള്‍ പ്രചരിപ്പിച്ചു; ഇന്നും ചോദ്യം ചെയ്യല്‍ നടന്നു. മുപ്പത് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന്റെ പ്രതിഫലം കണ്ണീരും അപമാനവും….”

Exit mobile version