അവസാനമായി, ദയനീയമായി നീ.. വിളിച്ചതും ‘അമ്മേ’ എന്ന രണ്ടക്ഷരം മാത്രം; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സണ്ണി വെയ്ന്‍

കൊച്ചി: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ സണ്ണി വെയ്ന്‍. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. ‘കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും ‘അമ്മേ’ എന്ന രണ്ടക്ഷരം മാത്രം.. വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. ?? എന്നാണ് സണ്ണി കുറിച്ചത്.

കഴിഞ്ഞദിവസം രാവിലെയാണ് പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. രാത്രി ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കടല്‍ക്കരയില്‍ കണ്ടത്. അതും ജീവനറ്റ ശരീരമായി.

അമ്മ ശരണ്യയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് അന്വേഷണത്തിന് ഇറങ്ങിയത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത നീങ്ങാന്‍ ശരണ്യയെ ഏകദേശം 24 മണിക്കൂറിലധികം ചോദ്യം ചെയ്തു. എല്ലാം കൈവിട്ടുപോയി എന്ന് തുടങ്ങിയപ്പോഴാണ് താനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ കുറ്റസമ്മതം നടത്തിയത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി.

Exit mobile version