മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍ സിനിമയ്ക്ക് തുടക്കം

മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറര്‍ സിനിമയ്ക്ക് തുടക്കം. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല.

ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസ്സും ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി. എന്നിവര്‍ ചേര്‍ന്നാണ്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു.

അഭയകുമാര്‍ കെ,അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രഹണം. സംഗീതം പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്. അലന്‍സിയര്‍,രഞ്ജി പണിക്കര്‍, സരയൂ തുടങ്ങിയരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഹൊറർ ചിത്രവുമായി മഞ്ജു വാരിയർ | Switch Off Movie Pooja | Manju Warrier | Sunny Wayne

Exit mobile version