വലിയപറമ്പില്‍ ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോയില്‍ നിന്ന് കണ്ടെടുത്ത് മൂന്ന് കോടിയിലധികം കുഴല്‍പ്പണം! രണ്ട് പേര്‍ പിടിയില്‍

കോട്ടയ്ക്കല്‍: വലിയ പറമ്പില്‍ മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെടുത്തു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. താനൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്.

മറിഞ്ഞ ഓട്ടോയില്‍ പണം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബൈക്കിലും കാറിലുമെത്തിയ സംഘം കുഴല്‍പ്പണവുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ വാഹനം മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version