സ്വര്‍ണ്ണക്കടത്തുകാരനാണെന്ന് കരുതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി,കൊള്ളയടിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ ശേഷം കൊള്ളയടിച്ചതായി പരാതി. സ്വര്‍ണ്ണക്കടത്തുകാരനാണെന്ന് കരുതിയാണ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. ദക്ഷിണ കന്നട സ്വദേശി അബ്ദുല്‍ നാസര്‍ ഷംസാദിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോയ ശേഷം കവര്‍ച്ച നടത്തിയത്.

കവര്‍ച്ചാസംഘം ഷംസാദിന്റെ കൈയിലുണ്ടായിരുന്ന പണവും രേഖകളുമെല്ലാം കവര്‍ന്നു. സ്വര്‍ണ്ണക്കടത്തുകാരനാണെന്ന് കരുതിയാണ് അബ്ദുല്‍ നാസറിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ആളുമാറിയതറിഞ്ഞ് ഇയാളെ വിട്ടയച്ചു.

ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യപ്പെട്ടതായി അബ്ദുല്‍ നാസര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version