പ്ലംബിങ് പണിക്ക് വന്ന തൊഴിലാളിയുടെ ഊരി വച്ച ഷർട്ടിൽ നിന്നും പണം മോഷ്ടിച്ചു; സിസിടിവിയിൽ കുടുങ്ങി കള്ളൻ

ഹരിപ്പാട്: പ്ലംബിങ് തൊഴിലാളിയുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ച പ്രതിയെ സിസിടിവി സഹായത്തോടെ പോലീസ് പൊക്കി. തകഴി തെന്നി കസ്തൂർബാ കോളനിയിൽ വിനോദ്(40) നെയാണ് കരീലകുളങ്ങര പോലീസ് പിടികൂടിയത്. ശിവരാജ് എന്നയാളുടെ പക്കൽ നിന്ന് 20,400രൂപ യാണ് പ്രതി മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.

പനച്ചമൂട് എൽപി സ്‌കൂളിന് പടിഞ്ഞാറ് വശം നിർമ്മാണം നടക്കുന്ന വീട്ടിൽ പ്ലംബിങ് ജോലി ചെയ്തു കൊണ്ടിരുന്ന ശിവരാജന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ആണ് പണം മോഷണം പോയത്. ജോലിക്കിടയിൽ അടുക്കള മുറിയിൽ ഊരിയിട്ടിരിക്കുകയായിരുന്നു ഷർട്ട്. ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന പണമായിരുന്നു ഇത്.

പണം കാണാനില്ലാത്തതിനെ തുടർന്ന് ശിവരാജ് പോലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ മുമ്പ് ബംഗാളികളിൽ നിന്നും ഇതേപോലെ പണം കവർന്നിട്ടുണ്ട്. പ്രതിയെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version