പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൂസി പ്രിയപ്പെട്ടവളായിരുന്നു.. കുട്ടി അയ്യപ്പന്മാരുടെ കൂട്ടുകാരി, അവള്‍ ഇന്ന് അഴിക്കുള്ളില്‍

പമ്പ: സന്നിധാനത്തേക്ക് യാത്രചെയ്യാന്‍ പമ്പയിലെത്തുന്നവര്‍ക്ക് സൂസിയെ അറിയാം. പ്രസരിപ്പ് കൊണ്ട് എല്ലാവരെയും ആകര്‍ഷിച്ച വനംവകുപ്പിന്റെ നായയാണ് ‘സൂസി’ തനിക്ക് സ്വന്തം സ്ഥലം പോലെയാണ് പമ്പ. എവിടേ വേണമെങ്കിലും ഓടി നടക്കാം തീര്‍ത്ഥാടനത്തിനെത്തുന്ന കുട്ടികള്‍ കൂട്ടുകാരനാകാനും സൂസി മടിക്കാറില്ല.

നേരം വെളുക്കുമ്പോള്‍ അവളെത്തും..വലിയ അധികാരത്തോടെ വനംവകുപ്പ് ഓഫീസില്‍ കയറിപ്പോകും, സ്വന്തം വീടെന്നപോലെ.. മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലൂടെ കളിച്ച് നടക്കും പോലീസ് ഏമാന്റെ മുന്നില്‍ വന്ന് വാലാട്ടും… തീര്‍ത്ഥാടക പാതയില്‍ രണ്ടുറൗണ്ട് പരേഡ്.. എന്നാല്‍ ഭക്ഷണം കഴിച്ച് ഉച്ചയുറക്കത്തിന് പോകുമ്പോഴും ശ്രദ്ധ ചുറ്റിലും ഉണ്ടാകും. എല്ലാം മണത്തറിയും.

എന്നാല്‍ സൂസി അല്‍പം എടുത്തുചാട്ടക്കാരിയാണ്. വനത്തില്‍ നിന്ന് പന്നി, കുരങഅങന്‍ എന്നിവരും ഇടയ്ക്ക് പമ്പയില്‍ സന്ദര്‍ശനം നടത്താറുണ്ട്. എന്നാല്‍ ഇവരെ പരിസരത്തേക്ക് സൂസി അടുപ്പിക്കില്ല.. യാത്രക്കാരുടെ സുരക്ഷയാണ് സൂസിക്ക് പ്രധാനം. അതേസമയം ഇന്ന് എല്ലാവര്‍ക്കും നിരാശയിലാണ്. ഈ എടുത്തുചാട്ടകാരി എങ്ങാനും ക്രമസമാധാനം നഷ്ടപ്പെടുത്തിയാലോ… അങ്ങനെ അവള്‍ക്കും കുരുക്ക് വീണു.

പോലീസ് പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് എത്തി… സൂസിയെ മാറ്റാന്‍ ഉത്തരവിട്ടു. ശേഷം വനംവകുപ്പ് അപ്പീല്‍ നല്‍കി അങ്ങനെ വനംവകുപ്പിന്റെ മലമുകളിലെ ഓഫിസില്‍ കൂട്ടിലായി സൂസി. ജോലിയുടെ പിരിമുറുക്കത്തില്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൂസി പ്രിയപ്പെട്ടവളായിരുന്നു..

Exit mobile version