ഇന്‍കം ടാക്‌സ് റെയ്ഡ് വന്നാല്‍ പിണറായി ഭരിക്കുന്ന കേരളമാണെന്ന് പറഞ്ഞ് വിരട്ടിയേര്, ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും; പരിഹസിച്ച് സന്ദീപ് വാര്യരുടെ കുറിപ്പ്

ഇതിനു മുന്‍പ് പൗരത്വ ഭേദഗതി നിയമത്തനെതിരെ മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി പേര്‍ പ്രതിഷേധിച്ചതിനിരെ നേതാവ് രംഗത്തെത്തിയിരുന്നു.

കൊച്ചി: നടന്‍ വിജയ്‌ക്കെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി വന്നതിനു പിന്നാലെ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് പുതിയ മുന്നറിയിപ്പുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് പരിഹാസ രൂപേണ പുതിയ മുന്നറിയിപ്പ് നേതാവ് നല്‍കുന്നത്.

ഇന്‍കം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണെന്നും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് അവരെ വിരട്ടിയാല്‍ മതിയെന്നും സന്ദീപ് തന്റെ ഫെ്സ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു. നടന്‍ വിജയ്ക്കെതിരായ നടപടി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന രീതിയിലുള്ള രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താനവനകള്‍ക്കിടയിലാണ് സന്ദീപ് വാര്യരുടെ അഭിപ്രായപ്രകടനം.

ഇതിനു മുന്‍പ് പൗരത്വ ഭേദഗതി നിയമത്തനെതിരെ മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി പേര്‍ പ്രതിഷേധിച്ചതിനിരെ നേതാവ് രംഗത്തെത്തിയിരുന്നു. അന്ന് ഭീഷണിയുടെ സ്വരത്തിലായിരുന്നു പരാമര്‍ശം. വരുമാന നികുതി കൃത്യമായി അടച്ചെന്ന് ഉറപ്പ് വരുത്തണമെന്നും പ്രത്യേകിച്ച് നടിമാര്‍ അത് ഉറപ്പാക്കണമെന്നുമായിരുന്നു സന്ദീപ് നല്‍കിയ മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് മറ്റൊരു മുന്നറിയിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

‘ഇന്‍കം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.’

Exit mobile version