സന്ദീപ് വാര്യറോ കെ സുരേന്ദ്രനോ..? ജനം ആരുടെ കൂടെ; വോട്ടെടുപ്പുമായി രാമസിംഹന്‍

സന്ദീപ് വാര്യറോ സുരേന്ദ്രനോ സമൂഹമാധ്യമത്തിൽ വോട്ടെടുപ്പ് നടത്തി ബിജെപി മുൻ സംസ്ഥാന സമിതിയംഗവും സംവിധായകനുമായ രാമസിംഹൻ അബൂബക്കർ. ഫേസ്ബുക്കിലൂടെയാണ് രാമസിംഹൻ വോട്ടെടുപ്പ് നടത്തിയത്. രണ്ടുപേരുടെയും ഫോട്ടോയും പേരും ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബിജെപി പ്രവർത്തകരോട് വോട്ട് ചെയ്യാൻ ആണ് രാമസിംഹൻ അഭ്യർത്ഥിച്ചിരിക്കുന്നത്.

വേസ്റ്റ് മൂടാനുള്ള കുഴിയെന്ന് തെറ്റിദ്ധരിപ്പിച്ചു; മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ കുഴിയെടുത്തത് പ്രദേശവാസിയായ ബേബി; കൂലിയായി ആയിരം രൂപയും നല്‍കി

‘പോസ്റ്റുമാന് പ്രത്യേക താത്പര്യം ഇല്ല. മനസ്സാക്ഷി വോട്ട്. അതല്ലേ ജനാധിപത്യം. വോട്ട് സ്വതന്ത്രമായി ചെയ്യൂ. ജനം ആരുടെ കൂടെ. അറിയട്ടെ’, രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു. സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടർന്ന് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ സന്ദീപ് വാര്യർക്ക് രാമസിംഹൻ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

‘ഞാൻ കൂടെയുണ്ട് സന്ദീപ് വാര്യർ’ എന്ന് ഒറ്റവരിയിൽ കുറിച്ചുകൊണ്ടാണ് പിന്തുണ അറിയിച്ചത്. സന്ദീപിനെതിരെ നിരന്തരം ലഭിച്ച പരാതികളെ തുടർന്നായിരുന്നു പാർട്ടി നടപടി സ്വീകരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വോട്ടു ചെയ്യൂ
സന്ദീപ് വാര്യർ A
സുരേന്ദ്രൻ B
ഇതിൽ പക്ഷഭേദമില്ല വോട്ട് ആർക്കും കാണാമല്ലോ. A or B
പോസ്റ്റുമാന് പ്രത്യേക താത്പര്യം ഇല്ല…മനസ്സാക്ഷി വോട്ട്… അതല്ലേ ജനാധിപത്യം… വോട്ട് സ്വതന്ത്രമായി ചെയ്യൂ.
ജനം ആരുടെ കൂടെ… അറിയട്ടെ…
🙏🙏🙏🙏
ജനപക്ഷം അവർ നിശ്ചയിക്കട്ടെ A or B

Exit mobile version