കെറോണ; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍, പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

കൊറോണ വൈറസ് ബാധക്കെതിരായ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

കൊച്ചി: കൊറോണ വൈറസ് ബാധയില്‍ കേരളം അതീവ ജാഗ്രത പുലര്‍ത്തുകയാണ്. കേരളത്തിലേയ്ക്ക് എത്തുന്ന വിദേശികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയിലെത്തിയ 28കാരിയായ യുവതി നിരീക്ഷണത്തിലാണ്.

ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് പോലീസും ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കി. കൊറോണ വൈറസ് ബാധക്കെതിരായ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ചൈനയിലെ ഗ്വാങ്ഡോങില്‍ നിന്ന് 27-ാം തീയതിയാണ് യുവതി ബംഗളൂരു വിമാനത്താവളം വഴി ഇന്ത്യയില്‍ എത്തിയത്.

പിന്നാലെ വാരണാസിയും സന്ദര്‍ശിച്ചശേഷമാണ് കൊച്ചിയിലേയ്ക്ക് എത്തിയത്. ബംഗളൂരു വിമാനത്താവളത്തില്‍ പരിശോധന നടത്തിയതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. അതിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തില്‍ ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവും ഇല്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

Exit mobile version