ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്കാന്‍ സാവകാശം തേടി

ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിന് എതിരായി സുബ്രഹ്മണ്യന്‍ സ്വാമി, ടിജി മോഹന്‍ദാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം തേടി.

നാല് ആഴ്ചത്തെ സമയമാണ് ബോര്‍ഡ് തേടിയിരിക്കുന്നത്. നാളെ ജസ്റ്റിസ്മാരായ യു യു ലളിത്, ആര്‍ സുബാഷ് റെഡ്ഡി എന്നിവര്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെയാണ് ബോര്‍ഡ് കൂടുതല്‍ സമയം തേടിയിരിക്കുന്നത്.

തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിന്റെ 4 (1), 63 വകുപ്പുകള്‍ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും ഇത് വരെ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.

Exit mobile version