കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത; നിരീക്ഷണത്തില്‍ കഴിയുന്നത് ചൈനയില്‍ നിന്നെത്തിയ 96 പേര്‍

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.

കണ്ണൂര്‍: കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ 96 പേരാണ് കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടിന് പുറത്തിറങ്ങാതെ 28 ദിവസമാണ് ഇവര്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിയേണ്ടത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഇതുവരെയും കൊറോണ വൈറസ് ബാധയുടെ ലക്ഷങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. കേരളത്തില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക് അറിയിച്ചു.

കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിലും സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമും (ആര്‍ആര്‍ടി) രൂപവത്കരിച്ചിട്ടുണ്ട്. വൈറസ് ബാധയെ നേരിടാന്‍ തന്നെ സംസ്ഥാനം സജമായി കഴിഞ്ഞിരിക്കുകയാണ്.

Exit mobile version