ഷമി ഹീറോയാടാ ഹീറോ..!; ഡയലോഗടിച്ച് സഞ്ജുവിനെ കെട്ടിപ്പിടിച്ച് മുഹമ്മദ് ഷമി

ഹാമില്‍ട്ടണ്‍: മത്സരങ്ങള്‍ക്ക് ശേഷം സോഷ്യല്‍മീഡിയയില്‍ രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷമി ഹീറോയാടാ ഹീറോ..! എന്ന കുമ്പളങ്ങി നൈറ്റ്‌സിലെ ഡയലോഗ് എളുപ്പത്തില്‍ പറയുന്ന വീഡിയോയാണ് താരം പുറത്ത് വിട്ടത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം വീഡിയോ പങ്കുവച്ചത്.

ടീമിലുള്ള മലയാളിതാരം സഞ്ജു സാംസണാണ് ഷമിയെക്കൊണ്ട് ഡയലോഗ് പറയിപ്പിച്ചത്. ടേബിള്‍ ടെന്നീസ് കളിച്ചുകൊണ്ടിരിക്കെ ഷമി ഒരു ഷോട്ട് പായിച്ച ശേഷമാണ് ഈ വാചകം പറയുന്നത്. കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍ പറയുന്ന ഡയലോഗാണ് ഇത്.

ഡയലോഗടിച്ച ശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ച് ഷമി ചിരിക്കുന്നുമുണ്ട്. രസകരമായ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ന്യൂസിലന്‍ഡിനെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഷമി

Exit mobile version