‘ഗവര്‍ണര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലം ബിഗ് ബോസ്’; എല്ലാവരും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ബിഗ് ബോസില്‍ ഒരു എന്‍ട്രി കൊടുത്താല്‍ ഈ നാടും രാജ്യവും രക്ഷപ്പെടും;പരിഹസിച്ച് കെഎസ് ശബരിനാഥന്‍ എംഎല്‍എ

ബാലരാമപുരം: കേരളത്തില്‍ നിന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പറഞ്ഞുവിടാന്‍ പറ്റിയ സ്ഥലം ചാനലിലെ ബിഗ് ബോസ് പരിപാടിയാണെന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എ. പഴയ രാഷ്ട്രീയക്കാരനായതു കൊണ്ടാകാം ഗവര്‍ണ്ണര്‍ എവിടെ ചാനല്‍ മൈക്ക് കണ്ടാലും പ്രസ്താവന നടത്തുന്നതെന്നും ശബരീനാഥന്‍ പറഞ്ഞു. ബാലരാമപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവേയായിരുന്നു എംഎല്‍എയുടെ പരിഹാസം.

ഗവര്‍ണറെ കേരളത്തില്‍ നിന്നും പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് പോകാന്‍ പറ്റിയ നല്ല സ്ഥലമുണ്ട്. അത് ബിഗ് ബോസ് ആണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ജയിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ആള്‍ ഗവര്‍ണറാണ്. എല്ലാവരും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ബിഗ് ബോസില്‍ ഒരു എന്‍ട്രി കൊടുത്താല്‍ ഈ നാടും രാജ്യവും രക്ഷപ്പെടുമെന്നും ശബരീനാഥ് പറഞ്ഞു.

ഗവര്‍ണര്‍ ഇപ്പോള്‍ ബാലരാമപുരം വഴി കോവളത്തേക്ക് പോകുന്ന വഴി ആണെങ്കില്‍ പോലും നമ്മുടെ ഈ കൂട്ടം കണ്ടാല്‍ ഇവിടെ നിന്ന് പ്രസംഗിക്കും. അതാണ് ഗവര്‍ണറുടെ രീതി. പഴയ രാഷ്ട്രീയക്കാരനായതു കൊണ്ടാകാം ഗവര്‍ണ്ണര്‍ എവിടെ ചാനല്‍ മൈക്ക് കണ്ടാലും പ്രസ്താവന നടത്തുന്നതെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version