യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്; എഎന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 40 പേര്‍ക്കേതിരെ പോലീസ് കേസ് എടുത്തു

തൃശൂര്‍: യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ്, എ നാഗേഷ് ഉള്‍പ്പെടെ 40 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സംഘം ചേരല്‍, കലാപ ശ്രമം, ഗതാഗതം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. തൃശൂര്‍ മണി കണുനാലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് എത്തിയപ്പോള്‍ പോലീസ് തടയുകയായിരുന്നു.

അതേസമയം, എസ് പി യതീഷ് ചന്ദ്ര ജന്‍മനാ ക്രിമിനല്‍ ആണെന്ന് എഎന്‍ രാധാകൃഷ്ണന്‍ മാര്‍ച്ചില്‍ പങ്കെടുത്ത് പറഞ്ഞു. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് സംസാരിച്ചത് വളരെ സൗമ്യമായിട്ടാണ് എന്നാല്‍ എസ്പി പെരുമാറിയത് അങ്ങനെ ആയിരുന്നില്ലെന്നും എഎന്‍ രാധാകൃഷ്ണന്‍ തൃശ്ശൂരില്‍ പറഞ്ഞു.

ക്രിമിനല്‍ പോലീസുകാരാണ് ശബരിമല നയിക്കുന്നത്. ശബരിമലയില്‍ പിണറായി സൃഷ്ടിച്ചത് ശ്മശാന മൂകതയാണെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Exit mobile version