ചട്ടം ലംഘിക്കുന്നത് ഗവര്‍ണര്‍; നിയമസഭ പാസ്സാക്കിയ ബില്ലില്‍ എതിര്‍പ്പുണ്ടെങ്കില്‍ ആദ്യം അറിയിക്കേണ്ടത് സ്പീക്കറെ; പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: പൗരത്വ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഭരണഘടന അനുസരിച്ച് ചട്ടം ലംഘിക്കുന്നത് ഗവര്‍ണറാണെന്നും, ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അധ്യക്ഷനായ സ്പീക്കറെയാണ് ആദ്യം അറിയിക്കേണ്ടതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ പാലിക്കേണ്ട ചട്ടം ആദ്യം അത് നിയമസഭ അധ്യക്ഷനെ അറിയിക്കുക എന്നതാണ്. ചട്ടലംഘനത്തെക്കുറിച്ച് എപ്പോഴും പറയുന്ന ഗവര്‍ണര്‍ എന്നാല്‍ അങ്ങനെയല്ല ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ പിതൃത്വം മുഖ്യമന്ത്രിക്കാണ്. ചില പ്രത്യേക തരം അധികാരം ഉണ്ടെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ തുടര്‍നടപടിക്ക് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പരാമര്‍ശം. ഭരണഘടനാ വിദഗ്ധരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങളും നിയമ നടപടിക്ക് സാധ്യതയുണ്ടോയെന്നും ഗവര്‍ണര്‍ പരിശോധിച്ചിരുന്നു.

Exit mobile version