പൗരത്വ നിയമം; സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ നിയമനടപടിക്ക് ഒരുങ്ങി ഗവര്‍ണര്‍; ഭരണഘടനാ വിദഗ്ധരുമായി സംസാരിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ തുടര്‍ നടപടിക്കൊരുങ്ങുന്നു. ഭരണഘടനാ വിദഗ്ധരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചു.

സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങളും ഗവര്‍ണര്‍ പരിശോധിക്കുകയാണ്. നിയമ നടപടിക്ക് സാധ്യതയുണ്ടോയെന്നും ഗവര്‍ണര്‍ ആരായുന്നുണ്ട്.

പൗരത്വ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. സുപ്രീംകോടതിയില്‍ പോയ നടപടിയില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ തള്ളുകയായിരുന്നു. പിന്നാലെയാണ് തുടര്‍നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്.

Exit mobile version