സുരേന്ദ്രന് ജാമ്യമില്ല..! കുരുക്ക് മുറുക്കി പ്രോസിക്യൂഷന്‍

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യമില്ല. ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയത്.

ഈ കേസിന് പുറമെ നിരവധി കേസുകളില്‍ പ്രതിയാണ് സുരേന്ദ്രന്‍. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്. സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Exit mobile version