തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഇന്ധനവിലയില്‍ കുറവ്; പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ വില 11 പൈസയും ഡീസല്‍ വില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നത്.

കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാല്‍ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ പെട്രോളിന് 74.98 രൂപയാണ് വില. ഡീസലിന് 68.26 രൂപയും. മുംബൈയിലാകട്ടെ ഇത് യഥാക്രമം 80.58 രൂപയും 71.57 രൂപയുമാണ്.

കൊച്ചിയില്‍ 76.93 രൂപയാണ് പെട്രോളിന്റെ വില. 72.02രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോഴിക്കോട് പെട്രോളിന് 77.23 രൂപയും ഡീസലിന് 72.32 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 78.42 രൂപയും ഡീസലിന് 73.41 രൂപയുമാണ് വില.

Exit mobile version