കെ സുരേന്ദ്രനെ ജാമ്യത്തില്‍ ഇറക്കാന്‍ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരും; ശ്രീധരന്‍പിള്ള

കെ സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ നോക്കും.

കൊട്ടാരക്കര: അറസ്റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജാമ്യത്തില്‍ ഇറക്കാന്‍ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. ബിജെപി നേതാക്കള്‍ക്കെതിരെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തെറ്റായ കാര്യങ്ങളാണ് എഴുതിച്ചേര്‍ത്തിരിക്കുന്നതെന്നും സംസ്ഥാനത്തെ പോലീസും ഭരണകൂടവും വിഡ്ഢികളാണെന്നും അദ്ദേഹം ആരോപിച്ചു.

‘കേരളം നാണംകെട്ട നാടായി മാറുകയാണ്. പോലീസിന്റെ നടപടികള്‍ നിയമവ്യവസ്ഥയ്ക്ക് തന്നെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെല്ലാം വളംവെച്ച് കൊടുക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം എങ്ങോട്ടാണ് പോകുന്നതെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന കെ. സുരേന്ദ്രനെ പുറത്തിറക്കാന്‍ നിയമപരമായ ശ്രമങ്ങള്‍ തുടരും. ഞങ്ങള്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നവരാണ്.

കെ സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ നോക്കും. കേസിന്റെ കാര്യങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകരെ അടക്കം ഉള്‍പ്പെടുത്തി പ്രത്യേകസെല്‍ രൂപീകരിക്കും. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുത്ത് അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരേ ദേശീയതലത്തിലടക്കം പോരാട്ടം ശക്തമാക്കുമെന്നും പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Exit mobile version