പത്തനംതിട്ടയില്‍ കാട്ടുതീ പടരുന്നു; ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് കാട്ടുതീ പടരുന്നത്. ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതെസമയം തീ നിയന്ത്രിക്കുന്നതിന് ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയ വാഹനങ്ങള്‍ ഫയര്‍ ഡിപ്പാര്‍ന്റ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കൂപ്പ് റോഡുകളിലൂടെ സഞ്ചരിച്ച് ഉള്‍വനത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാഹനങ്ങളാണ് അഗ്നിശമന സേനയുടെ പുതിയ വാഹനങ്ങള്‍.

Exit mobile version