കേരളത്തിലെ മുതിര്‍ന്ന എഴുത്തുകാരില്‍ പലരും ആര്‍എസ്എസിന്റെയും വര്‍ഗീയ വാദത്തിന്റെയും സ്വന്തം ആളുകള്‍; ഇവര്‍ പുതുതലമുറയ്ക്ക് ഭീകരമായ മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്; സക്കറിയ

കോഴിക്കോട്: കേരളത്തിലെ മുതിര്‍ന്ന എഴുത്തുകാരില്‍ പലരും ആര്‍എസ്എസിന്റെയും വര്‍ഗീയ വാദത്തിന്റെയും സ്വന്തം ആളുകളാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ. ഇവര്‍ വര്‍ഗീയത തുറന്ന് പറയുകയാണ്. ഇത്തരക്കാര്‍ പുതിയ തലമുറയ്ക്ക് ഭീകരമായ മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്. ഇത് അപകടമാണെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ സ്വന്തം ആളുകളായ മുതിര്‍ന്ന എഴുത്തുകാരെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ അവരെ പ്രശംസിക്കുകയാണെന്നും സക്കറിയ പറഞ്ഞു.

എഴുത്തുകാരുടെ തുറന്നുള്ള വര്‍ഗീയ നിലപാടുകളെ, അങ്ങനെയൊന്നുണ്ടെന്നത് അംഗീകരിക്കാന്‍ പോലും ഇവിടത്തെ ബുദ്ധിജീവികളും മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തയാറാകുന്നില്ലെന്നും സക്കറിയ കുറ്റപ്പെടുത്തി.

Exit mobile version