ജനങ്ങളുടെ വിഷയം വരുമ്പോള്‍ സര്‍ക്കാരിന് കോടതിയില്‍ പോവാന്‍ ഗവര്‍ണറുടെ സമ്മതം ആവശ്യമില്ല; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിനെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ വിഷയം വരുമ്പോള്‍ സര്‍ക്കാരിന് കോടതിയില്‍ പോവാം, അതിന് ഗവര്‍ണറുടെ സമ്മതം ആവശ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘പൗരത്വ പ്രതിഷേധമോ വാര്‍ഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഗവര്‍ണറുടെ ഇടപെടല്‍. രാഷ്ട്രീയ വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. നിരന്തരം പത്രസമ്മേളനം വിളിക്കുന്നു’. ജനങ്ങളുടെ വിഷയം വരുമ്പോള്‍ സര്‍ക്കാരിന് കോടതിയില്‍ പോവാം, അതിന് ഗവര്‍ണറുടെ സമ്മതം ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

രാഷ്ട്രത്തിന്റെ അധിപര്‍ ജനങ്ങളാണ്. പൗരത്വവിഷയത്തില്‍ പഞ്ചാബ് ഗവണ്‍മെന്റടക്കം കോടതിയില്‍ പോവുകയാണ്, അത് പാടില്ലെന്ന് അവിടത്തെ ഗവര്‍ണര്‍ക്ക് പറയാനാവില്ല. സര്‍ക്കാരാണ് തീരുമാനമെടുക്കണ്ടത്, ഗവര്‍ണറല്ല. സര്‍ക്കാരും ജനങ്ങളുമാണ് അധിപര്‍. വിഷയം സര്‍ക്കാര്‍ ഇടപെട്ട് തന്നെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version