കലോത്സവത്തില്‍ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കലോത്സവത്തില്‍ ജേതാക്കളായ കണ്ണൂര്‍ ജില്ലയെ മറ്റ് ജില്ലകള്‍ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലയോട് തനിക്ക് വ്യക്തിപരമായി യാതൊരു എതിര്‍പ്പുമില്ലെന്നും, പഴയ ചില സാഹചര്യങ്ങളിലുള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, 952 പോയിന്റുമായി സ്വര്‍ണക്കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂര്‍. 949 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുമെത്തി.

Exit mobile version