കേരള ഗവര്‍ണര്‍ക്ക് ഇതുവരെ ഭരണഘടന മനസിലായിട്ടില്ല; വിമര്‍ശിച്ച് സീതാറാം യെച്ചൂരി

തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു.

ഗവര്‍ണറുടെ നിലപാട് ദൗര്‍ഭാഗ്യമാണ്. സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മനസ്സിലായിട്ടില്ല. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവര്‍ണര്‍ നടത്തേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആണ് ഗവര്‍ണര്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഗവര്ണറുടെ പദവി സര്ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. എല്ലാവരും അത് ഓര്‍ക്കുന്നത് നന്നായിരിക്കും. അറിയാത്തവര്‍ ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ വിമര്‍ശിച്ചു പറഞ്ഞിരുന്നു.

Exit mobile version