കേന്ദ്രം എന്ത് ചെയ്താലും അതിനെ എതിര്‍ക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്; പൗരത്വ വിഷയത്തില്‍ പ്രതികരണവുമായി ഇ ശ്രീധരന്‍

കൊച്ചി: പൗരത്വ നിയമ വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. നമ്മുടെ ഭരണഘടന ഇന്ത്യക്കാര്‍ക്കുള്ളതാണ്. അത് മറ്റുള്ളവര്‍ക്ക് ബാധകമല്ലെന്നുള്ളത് നാം ഓര്‍ക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു

പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്ക് നിയമം എന്താണെന്ന് അറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്ക് ഒരു പ്രശ്‌നവുമില്ല. പ്രതിഷേധക്കാര്‍ക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Exit mobile version