പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാമെന്നും നിയമ ഭേദഗതിയില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി പോകുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തിന് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നിയമപരമല്ലാത്തതിനാലാണ് എതിര്‍ത്തതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തെ നിരന്തരം അനുകൂലിച്ച ഗവര്‍ണര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്ക്കാരിന് അധികാരമില്ലെന്നായിരുന്നു പ്രതികരിച്ചത്.

നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയത്. പൗരത്വ ദേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

Exit mobile version