ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറി; വയാട്ടില്‍ ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് മാവോയിസ്റ്റുകള്‍

മേപ്പാടി: വയാട്ടില്‍ ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ചുമരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് മാവോയിസ്റ്റുകള്‍. മേപ്പാടിയിലുള്ള ഹോംസ്റ്റേയുടെ ചില്ലുകളാണ് മാവോയിസ്റ്റുകള്‍ അടിച്ച് തകര്‍ത്തത്. ഹോംസ്റ്റേയുടെ ചുമരില്‍ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. രാവിലെ സംഭവ സ്ഥലത്തെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് ഹോംസ്റ്റേയുടെ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ ചുമരില്‍ പതിപ്പിച്ചിരിക്കുന്നത്. ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Exit mobile version