ചർച്ച ഇസ്ലാമോഫോബിയ വളർത്താൻ കാരണമാകും; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ സംവാദത്തിൽ നിന്നും പിന്മാറി ജസ്‌ല മാടശ്ശേരി

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ സംവാദത്തിൽ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ച് ജസ്‌ല മാടശ്ശേരി. ‘മതജീവിതത്തിൽ നിന്നും മത രഹിത ജീവിതത്തിലേക്ക്’ എന്ന വിഷയത്തിൽ നടക്കുന്ന സംവാദ പരിപാടിയിൽ നിന്നാണ് ജസ്‌ല പിൻമാറിയത്. ഇസ്‌ലാംമതം ഉപേക്ഷിച്ചവരെ മാത്രം സംവാദ പരിപാടിയിൽ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്താണ് ജസ്ലയുടെ നടപടി. എല്ലാ മതത്തിൽ നിന്നും മതരഹിത ജീവിതം നയിക്കുന്നവരെ സംവാദത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നെന്നും ഇസ്‌ലാം മതം ഉപേക്ഷിച്ച മൂന്നുപേരെ മാത്രം പാനലിൽ ഉൾപ്പെടുത്തിയത് ചർച്ച ടാർജറ്റഡ് ഫോബിയക്ക് കാരണമാകുമെന്നും സംഘപരിവാർ ഉൾപ്പെടെയുള്ളവർ അത് ആയുധമാക്കുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ജസ്ലയ്ക്ക് പുറമെ ജാമിതയും റഫീഖ് മംഗലശ്ശേരിയുമാണ് ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്നത്.

ജസ്‌ല മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മതജീവിതത്തിൽ നിന്നും മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തിൽ നടക്കുന്ന ഈ സംവാദപരിപാടിയിൽ ഞാൻ പങ്കെടുക്കുന്നില്ല… ദയവു ചെയ്ത് ഇതുമായി ബന്ധപ്പെട്ടുള്ള ഫോൺകാൾസ് ഒഴിവാക്കുക. മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവർ ex മുസ്ലീംസ് മാത്രമല്ല..എല്ലാമതത്തിൽ നിന്നുമുണ്ട്… അത് കൊണ്ട് മൂന്ന് ex മുസ്ലിംസ് മാത്രം പങ്കെടുക്കുന്നുവെന്ന ദുഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു… എല്ലാ ex മതക്കാരും തമ്മിലുള്ള പാനൽ ചർച്ച ആരോഗ്യകരമായതാണ്..എന്നാൽ ex മുസ്ലീംസ് മാത്രമാകുമ്പോൾ സത്യങ്ങളാണേലും..അതിനുള്ള സാഹചര്യം ഇതല്ല എന്നും..ഇപ്പോഴത് ഇസ്ലാമോഫോബിയയുടെ വളർച്ചക്കേ ഉപകരിക്കു എന്നും തിരിച്ചറിയുന്നൂ..മാത്രമല്ല..യുക്തിവാദം എന്നാൽ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിർക്കലല്ല..യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംഭന്ധിച്ചിടത്തോളം എല്ലാ മതങ്ങളും.. പ്രത്യേകിച്ചും ഈ സമകാലിക സാഹചര്യത്തിൽ ഇത്തരത്തിൽ മൂന്ന് ex മുസ്ലീംഗളുടെ മാത്രം പാനൽ ചർച്ച ഒരു ടാർജറ്റഡ് ഫോബിയ വളർത്താനേ ഉതകൂ.. മാത്രമല്ല..സംഖപരിവാറിന്,ഇതൊരു വാളും ആകും..എന്നത് കൊണ്ട്..തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ട്… ഇതാണ് എൻറെ നിലപാട്.. ഇതുമായി ബന്ധപ്പെട്ട കാളുകൾ ഒഴിവാക്കണം.. എനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല…എല്ലാ മതത്തോടും ഒരെ പുച്ഛമാണുള്ളത്.. അതുകൊണ്ട് ഒരു ടാർജറ്റഡ് ടോക്ക് എൻറെ അജണ്ഢയല്ല..(വിഷയം കൃത്യമായി കൺവേ ചെയ്യുന്നതിൽ വന്ന പാളിച്ചയാണ് ഈ വിഷയത്തിൽ സംഭവിച്ചത്..
ഞാൻ ആദ്യമേ അറിയിച്ചിരുന്നു മതം മാത്രം പറയുന്ന ചർച്ചയിൽ പങ്കെടുക്കില്ല..സാമൂഹിക വിഷയങ്ങളിൽ മതം പറയും എന്ന് മാത്രം.(സംഘാടകർക്ക് വന്ന ബുദ്ധിമുട്ടിൽ ഖേദം)

Exit mobile version