വാക്കുതര്‍ക്കം; യുവാവ് സുഹൃത്തിന്റെ തലയില്‍ ബൈക്കിന്റെ താക്കോല്‍ ഇടിച്ച് കയറ്റി, തലയോട്ടിക്ക് പരിക്ക്

തൃശ്ശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൂട്ടുകാരന്റെ തലയില്‍ ഇടിച്ച് കയറ്റിയ ബൈക്കിന്റെ താക്കോല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃത്താല തെക്കെപ്പുരക്കല്‍ ടിവി രാജേഷിന്റെ തലയോട്ടിയിലാണ് സുഹൃത്ത് താക്കോല്‍ ശക്തിയായി ഇടിച്ച് കയറ്റിയത്.

വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം. മരപ്പണിക്കാരായ രാജേഷും സുഹൃത്തും സംസാരിച്ചു നില്‍ക്കേ വാക്കുതര്‍ക്കമുണ്ടായതോടെ സുഹൃത്ത് രാജേഷിന്റെ തലയില്‍ താക്കോല്‍ ശക്തിയായി ഇടിച്ചുകയറ്റി. താക്കോലിന്റെ അറ്റം ഏകദേശം മൂന്ന് ഇഞ്ചോളം തലയോട്ടി തുളച്ചു കയറിയിരുന്നു.

രാജേഷിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ശക്തമായ രക്തസ്രാവവും ഉണ്ടായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അമല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. നീണ്ട നേരത്തെ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ താക്കോല്‍ പുറത്തെടുത്തു. രാജേഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Exit mobile version