പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബിജെപി യോഗം വിളിച്ചു; കടകള്‍ അടച്ച് വ്യാപാരികളും നാട്ടുകാരും വീട്ടിലേക്ക് മടങ്ങി, ഒടുവില്‍ ബിജെപിക്കാര്‍ തന്നെ കാണികളായി സംതൃപ്തിയണഞ്ഞു

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കാന്‍ ബിജെപി നടത്തിയ ജനജാഗ്രതാ സദസ് നാട്ടുകാരും വ്യാപാരികളും ബഹിഷ്‌കരിച്ചു. അമ്പലപ്പുഴയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ വളഞ്ഞവഴിയില്‍ ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് ജനങ്ങള്‍ ബഹിഷ്‌കരിച്ചത്. ഒടുവില്‍ പരിപാടിയില്‍ കാണികളായി ബിജെപി പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജനജാഗ്രതാ സദസ് ഉദ്ഘാടകനായി എത്തിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആയിരുന്നു. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികളെല്ലാം മുഴുവന്‍ കടകളും അടച്ചു, നാട്ടുകാര്‍ വീട്ടിലേക്ക് മടങ്ങി. ഒടുവില്‍ ജനറല്‍ സെക്രട്ടറിയുടെ മുന്നില്‍ വിശദീകരണം കേള്‍ക്കാന്‍ സ്ഥലത്തിന് പുറത്ത് നിന്നെത്തിയ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജനങ്ങള്‍ പരിപാടിയോട് പിന്തുണക്കുന്നില്ലെന്ന് മനസ്സിലാക്കിയ ബിജെപിക്കാര്‍ ഉദ്ഘാടകന്‍ എത്തും മുമ്പ് സുരക്ഷക്കായി ഒരു വണ്ടി പോലീസിനെയും ഇറക്കിയിരുന്നു. വ്യാപാരികളും നാട്ടുകാരുമെല്ലാം സ്ഥലം വിട്ടതോടെ മുസ്‌ലിം സമുദായത്തിന് പൗരത്വം നഷ്ടപ്പെടും എന്ന രീതിയില്‍ പ്രചാരണം നടത്തി എംടി രമേശും മടങ്ങി.

Exit mobile version