മരട് ഫ്‌ളാറ്റ് ഇന്ന് പൊളിക്കും; എച്ച്2ഒ ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ നൂറ് ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എംഡി

ഒന്‍പത് മണിക്കുള്ളില്‍ ഫ്‌ളാറ്റിന് ചുറ്റും നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ളാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ളാറ്റുകളും ഇന്ന് പൊളിക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഒന്‍പത് മണിക്കുള്ളില്‍ ഫ്‌ളാറ്റിന് ചുറ്റും നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത പറഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ ചിതറി തെറിക്കില്ലെന്നും ഉത്കര്‍ഷ് മേത്ത പറഞ്ഞു. മരടില്‍ ആദ്യം പൊളിക്കുന്ന ഫ്‌ളാറ്റാണിത്.

അവസാന വട്ട പരിശോധനക്കായി എഡിഫൈസ് പ്രതിനിധികള്‍ ഹോളി ഫെയ്ത്ത് എച്ച്2ഒയില്‍ എത്തി. ഇന്ത്യയില്‍ ഇത് വരെ സ്‌ഫോടനത്തിലൂടെ പൊളിച്ച ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ പതിനൊന്ന് നിലയുള്ള ഫ്‌ളാറ്റ് സമുച്ചയാണ്. അത് കൊണ്ട് തന്നെ 19 നിലയുളള എച്ച് ടു ഓ ഹോളിഫെയ്ത്ത് പൊളിക്കുമ്പോള്‍ പുതിയ ചരിത്രം കൂടി പിറക്കും.

Exit mobile version