മരട് ഫ്‌ലാറ്റ് പൊളിക്കാന്‍ രണ്ട് ദിവസം കൂടി; നാളെ മോക്ക് ഡ്രില്‍ നടത്തും

കൊച്ചി: മരട് ഫ്‌ലാറ്റ് പൊളിക്കാന്‍ രണ്ട് ദിവസം കൂടി നില്‍ക്കവെ ഇതിന് മുന്നോടിയായി നാളെ മോക്ക് ഡ്രില്‍ നടത്തും. പ്രദേശവാസികള്‍ക്ക് സ്‌ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാവാന്‍ കൂടിയാണിത്. സ്‌ഫോടന സമയത്ത് ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും ഏതൊക്കെ സ്ഥലത്തു വേണമെന്നും സ്‌ഫോടന ശേഷം ഇവ പോകേണ്ട സ്ഥലത്തെ സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടാക്കും. മുന്നറിയിപ്പ് സൈറണ്‍ മുഴക്കുന്നത് ഉള്‍പ്പെടെ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഉണ്ടാകും.

11നു രാവിലെ 9 മുതല്‍ എച്ച്2ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തും. സ്‌ഫോടനത്തില്‍ പങ്കാളികളാകുന്ന വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സ്‌ഫോടനടത്തിന്റെ സമയ ക്രമത്തില്‍ നേരിയ മാറ്റത്തിന് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടനുബന്ധിച്ചുളള കണ്‍ട്രോള്‍ റൂമിന്റെയും ബ്ലാസ്റ്റ് ഷെഡുകളുടെയും നിര്‍മാണവും തുടങ്ങി.

Exit mobile version